Post Now
Image

കൊച്ചി; സൈബര്‍ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന ശില്‍പശാലകളോടെ കൊക്കൂണ്‍ പതിനൊന്നാം പതിപ്പിന് തുടക്കമായി . കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെണ്‍ക്ഷന്‍ സെന്ററില്‍ നടക്കുന്ന ശില്‍പശാലകളില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു

കൊച്ചി; സൈബര്‍ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന ശില്‍പശാലകളോടെ കൊക്കൂണ്‍ പതിനൊന്നാം പതിപ്പിന് തുടക്കമായി . കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെണ്‍ക്ഷന്‍ സെന്ററില്‍ നടക്കുന്ന ശില്‍പശാലകളില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. റിവേഴ്‌സ് എഞ്ചിനീയറിംഗ് അണ്ടര്‍ വിന്‍ഡോസ് 10 വിതത് മാല്‍വേര്‍ അനാലിസിസ് എന്ന വിഷയത്തില്‍ ഡേവിഡ് ബാപ്റ്റിസ്റ്റ്, പ്ലീമെറോള്‍ ഫ്രാങ്കോയ്‌സ് എന്നിവരും, അറ്റാക്കിംഗ് അന്‍ഡ് ഓഡിറ്റിംഗ് ഡോക്കര്‍ കണ്ടെയ്‌നേഴ്‌സ് എന്ന വിഷയത്തില്‍ മധു അകുല, അറ്റാക്കിംഗ് വീക്ക് ക്രിപ്‌റ്റോ ഇംപ്ലിമെന്റേഷന്‍സ് എന്ന വിഷയത്തില്‍ അജിത് ഹാട്ടി , ബില്‍ഡിഗ് എ റിയല്‍വേള്‍ഡ് അറ്റാക്ക് മോണിട്ടറിംഗ് സൊലൂഷ്യന്‍സ് ബൈ ദി എല്‍ക്ക് സ്റ്റാക്ക് എന്ന വിഷയത്തില്‍ ഹിമാന്‍ഷു കുമാര്‍ ദാസ്, പ്രജല്‍ കുല്‍ക്കര്‍ണി ബര്‍പ് സ്യൂട്ട് ഫോര്‍ വെബ് ആന്‍ഡ് മൊബൈല്‍ സെക്യൂരിറ്റി ടെസ്റ്റിംഗം എന്ന വിഷയത്തില്‍ റിധി ശ്രീ, ജാവാ സ്‌ക്രിപ്റ്റ് ഫോര്‍ വെബ് ആന്‍ഡ് മൊബൈല്‍ അപ്ലിക്കേഷന്‍ സ്റ്റാക്ക് എന്ന വിഷയത്തില്‍ ഭരത് കുമാര്‍, സുഭാഷ് എസ് എന്‍, മൊബൈല്‍ ആപ്പ് എക്‌സ്‌പ്ലോയ്‌റ്റേഷന്‍ എന്ന വിഷയത്തില്‍ അരുണ്‍ കാര്‍ത്തിക്, കാര്‍ത്തിക് ലാലന്‍ എന്നവരാണ് വിവധ വിഷയങ്ങളില്‍ ലോകോത്തരത്തിലെ നവീന ആശയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശില്‍പശാലകള്‍ ആരംഭിച്ചത്. നാളെയും ശില്‍പശാല തുടരും. 350 ഓളം പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. കേരള പൊലീസ് , ജി ടെക്, ഐടി മിഷന്‍, എന്നിവരുടെ പിന്‍തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിംഗ് ഓഉ് സൈബര്‍ സ്‌പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായാണ് കൊക്കൂണ്‍ 2018 സംഘടിപ്പിക്കുന്നത്. സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒരുമിക്കുന്നതിനും പുത്തന്‍ സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനുമായുള്ള അവസരമാണ് കൊക്കൂണ്‍ പതിനൊന്നാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്വത്തോടെയുള്ള ഇത്തരമൊരു രാജ്യാന്തര സമ്മേളനം പതിനൊന്നു വര്‍ഷം തുടര്‍ച്ചയായി അരേങ്ങേറുന്നതും ലോകത്ത് തന്നെ ഇത് ആദ്യാമായാണ്. നിയമനിര്‍വഹണ ഏജന്‍ികളും, സൈബര്‍ വ്യവസായ രംഗത്തെ പ്രമുഖരും ഒത്തു ചേര്‍ന്ന് ഹാക്കിങിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും കൊക്കൂണ്‍ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. ഈ മാസം 5,6 തീയതികളിലാണ് കോണ്‍ഫറന്‍സ് കൊച്ചിയില്‍ നടക്കുക.. ഫോട്ടോ കാപ്ഷന്‍; കൊക്കൂണ്‍ 11 മത് രാജ്യാന്തര കോണ്‍ഫറന്‍സിന്റെ മുന്നോടിയായി കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെക്ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍