Post Now
Image

കൊച്ചി; കേരള പൊലീസ്, ജിടെക്, ഐടി മിഷന്‍, എന്നിവരുടെ പിന്‍തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിംഗ് ഓഫ് സൈബര്‍ സ്‌പേസും (പോളിസിബ്) ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ 2018 ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ മുഖ്യ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ഡോ. ഗുല്‍ഷന്‍ റായും, വേള്‍ഡ് എക്കണോമിക് ഫോറം തലവന്‍ അംബാസിഡര്‍ ആദം ബ്ലാക്ക് വെല്ലും, ഇസി കൗണ്‍സില്‍ പ്രസിഡന്റും സ്ഥാപകനുമായ ജയ് ബാവിസി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മൂവരും ലോക സൈബര്‍ രംഗത്തെ വിദഗ്ധരാണ്. കൂടാതെ കേരള മുഖ്യമന്ത്രിയുടെ ഐടി ഉപദേശകനും, സംസ്ഥാന ഐടി ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയുമായ എം.ശിവശങ്കരന്‍ ഐഎഎസ്, മകഫൈ അഡ്വാന്‍ഡ് ത്രഡ് റിസര്‍ച്ചിലെ മേജര്‍ കാമ്പയില്‍ സീനിയര്‍ അനലിസ്റ്റ ് റിയാന്‍ ഷെര്‍സ്‌റ്റോബഓഫ്, നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ സിഐഒ ടോണി തോമസ്, കോമേര്‍സിയല്‍ ബാങ്ക് ഇന്‍ര്‍നാഷണല്‍ പിഎസ് സിയുടെ സീനിയര്‍ മാനേജറും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി തലവനുമായ ബ്രയിന്‍ ബൈഗബ, റിസര്‍ ബാങ്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിഇഒ നന്ദകുമാര്‍ സര്‍വാദെ, യുഎസ്ടി ഗ്ലോബല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും, സീനിയര്‍ വൈസ് പ്രസിഡന്റുമായ സുനില്‍ കാന്‍ചി, റിസ്‌ക്യൂവര്‍ സെക്യൂരിറ്റി അനെലിസ്‌ററ് യാഷീന്‍ മെഹബൂബെ, ജിഇ ഡിജിറ്റല്‍ ഗ്ലോബല്‍ റീജിയന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ജോര്‍ജ് ഈപ്പന്‍, സൗത്ത് ആഫ്രിക്കന്‍ അണ്‍ഡക്ക് റീജിയണല്‍ ഓഫീസര്‍ സെര്‍ജി കാപ്പിനോസ്, റ്റാറ്റാ കണ്‍ള്‍ട്ടന്‍സി ഇന്‍ഡസ്ട്രിയല്‍ റോബോറ്റിക് ഗ്ലോബല്‍ ഹെഡ് ഡോ. റോഷി ജോണ്‍, റിസ്‌ക്യൂര്‍ പ്രിന്‍സിപ്പല്‍ ട്രയിനറും സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റുമായ റാഫേല്‍ ബോയിക്‌സ് കാര്‍പി, ക്യൂണ്‍ലാന്റ് പൊലീസ് ടാക്‌സ് ഫോഴ്‌സ് ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ റൗസ്, അമേരിക്കയിലെ ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ പ്രൗട്ടക്ഷന്‍ കൗണ്‍സില്‍ ബ്രസ്റ്റി ബ്രോഡര്‍, വൈസ്‌കയര്‍ ഫൗണ്‍ഡര്‍ പാര്‍ട്ണര്‍ ജോര്‍ദാന്‍ സണ്‍ടസിട്രി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സൈബര്‍ രംഗത്തെ മാറ്റങ്ങളെ കുറിച്ച് സംസാരിക്കും. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലോകത്തെ പ്രധാന വെല്ലുവിളിയായ സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതിനും അതിന് വേണ്ടി പൊതു ജനങ്ങളെ ബോധവത്കരിക്കുന്നതിനും വേണ്ടിയാണ് ലോകോത്തര സൈബര്‍ വിദഗ്ധരെ അണി നിരത്തി കൊണ്ട് കേരളത്തില്‍ തുടര്‍ച്ചയായി 11 വര്‍ഷവും കൊക്കൂണ്‍ നടത്തി വരുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ വിവിധ രാജ്യങ്ങളില്‍ ഇരുന്നുകൊണ്ട് ഇന്ത്യയിലും അത് പോലെ വിവിധ സംസ്ഥാനങ്ങളിലും നടത്തപ്പെടുന്നത് തടയുന്നതിനും , റാണ്‍സംവെയല്‍ പോലെയുള്ള സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനും വേണ്ടി ആഗോളതലത്തില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതും കൊക്കൂണ്‍ 2018 കോണ്‍ഫറന്‍സ് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. അതിനാലാണ് ലോകത്തിലെ മികച്ച സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. For the latest cyber threats and the latest hacking news please follow us on Facebook, Linkedin and Twitter.

You may be interested in reading:സൈബര്‍ സാക്ഷരത സജീവമാകുമ്പോള്‍ കൊക്കൂണിന് പ്രാധാന്യമേറും; ഐജി വിജയ് സാഖറേ