കൊച്ചി; സൈബര്‍ സുരക്ഷാ രംഗത്തെ പുത്തന്‍ ആശയങ്ങള്‍ പങ്ക് വെച്ച കൊക്കൂണിന്റെ പതിനൊന്നാം പതിപ്പിന് വര്‍ണാഭമായ കൊടിയിറക്കം. കൊച്ചി ബോള്‍ഗാള്‍ട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കൊക്കൂണിന്റെ സമാപന സമ്മേളനം ചീഫ് സെക്രട്ടി ടോം ജോസ് ഐ
*ചീഫ് സെക്രട്ടറി ഉത്ഘാടനം ചെയ്തു. *മോഹന്‍ലാല്‍ മുഖ്യാതിഥിയായെത്തി * സോഷ്യൽ മീഡിയയിലെ അധിക്ഷേപവും പൈറസിയും സിനിമ മേഖല നേരിടുന്ന വെല്ലുവിളിയെന്ന് മോഹൻലാൽ കൊച്ചി; സൈബര്‍ സുരക്ഷാ രംഗത്തെ പുത്തന്‍ ആശയങ്ങള്‍ പങ്ക് വെച്ച കൊക്കൂണിന്റെ പതിനൊന്നാം പതിപ്പിന് വര്‍ണാഭമായ കൊടിയിറക്കം. കൊച്ചി ബോള്‍ഗാള്‍ട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കൊക്കൂണിന്റെ സമാപന സമ്മേളനം ചീഫ് സെക്രട്ടി ടോം ജോസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ നിർമ്മിത ബുദ്ധിയുടേയും, റോബോട്ടിന്റേയും സാധ്യത അനന്തമാണ് ആ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഡിജിറ്റലൈസേഷൻ കൂടുമ്പോൾ നേരിടേണ്ട സൈബർ സെക്യൂരികൾക്കും മുൻഗണന നൽകണം. കമ്പ്യൂട്ടറിൽ മനുഷ്യബുദ്ധി ഉപയോഗിക്കുന്ന സാഹചര്യം വിതൂരമല്ലെന്നും ചീഫ് സെക്രട്ടറി കൂടി ചേർത്തു. സോഷ്യൽ മീഡിയയിലെ അധിക്ഷേപവും പൈറസിയും സിനിമ മേഖല നേരിടുന്ന വെല്ലുവിളിയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത നടൻ മോഹൻലാൽ അഭിപ്രായപ്പെട്ടു. ഇത് നേരിടുന്നതിന് സൈബർ ഡോം ഉൾപ്പെടെയുള്ള പൊലീസിന്റെ പ്രവർത്തനം മാതൃകാപരമാണ്. സൈബര്‍ സുരക്ഷക്ക് കൊക്കൂൺ പോലുള്ള അവബോധ ക്ലാസുകളുടെ പ്രസക്തി വിലമതിക്കാനാകാത്തതെന്ന് ചടങ്ങില്‍ മോഹന്‍ ലാല്‍ പറഞ്ഞു. ഇന്റര്‍നൈറ്റ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗവാക്കായ വേളയില്‍ സൈബര്‍ സുരക്ഷയെ കുറിച്ച് ഏവരും ബോധവാന്‍മാരേകേണ്ടത് അത്യാവശ്യമാണെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തെ റിസപ്ഷൻ കൈകാര്യം ചെയ്യാൻ രണ്ട് മാസത്തിനകം റോബോട്ടിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഐപിഎസ് പറഞ്ഞു. ട്രാഫിക് രംഗത്തും അപകടരഹിതമായ റോഡ് സുരക്ഷക്കും റോബോട്ടിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന രീതി പൊലീസിൽ ആവിഷ്കരിക്കുമെന്നും ഡിജിപി പറഞ്ഞു. എഡിജിപി അനില്‍കാന്ത് ഐപിഎസ്, എറുണാകുളം റേഞ്ച് ഐജി വിജയ് സാഖറേ ഐപിഎസ്, തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ്, ക്യൂണ്‍ലാന്റ് പൊലീസിലെ ഡിറ്റക്ടീവ് ഓഫീസര്‍ ജോണ്‍ റൗസ്, ഇസി കൗണ്‍സില്‍ പ്രസിഡന്റ് ജയ് ബാവിസി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് ഐപിഎസ്, ടിസിഎസ് മേധാവി ദിനേശ് തമ്പി, ഇന്‍ര്‍പോള്‍ ക്രിമിനല്‍ ഇന്റജിലന്‍സ് ഓഫീസര്‍ സെസിലിയ വാലിന്‍, ഇ സേഫ് സൊസൈറ്റി വൈസ് ചെയര്‍പേഴ്‌സന്‍ ഡോ.നജ്‌ലിയ മുഹമ്മദ് അല്‍നഖ്ബി എന്നിവര്‍ പങ്കെടുത്തു. ഡിഐജി ഷെഫീന്‍ അഹമ്മദ് ഐപിഎസ് സ്വാഗതവും, ഇസ്ര പ്രസിഡന്റ് മനു സഖറിയ നന്ദിയും പറഞ്ഞു.